Latest NewsKerala

പിണറായി വിജയന് വരാനിരിക്കുന്നത് മാണിക് സര്‍ക്കാരിന്‍റെ ഗതി : അഡ്വ.എ സ്.സുരേഷ്

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പിലാക്കുന്നത് ആചാരാനുഷ്ഠാനങ്ങളെ തച്ചുതകര്‍ത്ത് ക്ഷേത്രങ്ങളേയും ക്ഷേത്രവിശ്വാസങ്ങളെയും ഇല്ലാതാക്കുക എന്നുള്ള സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ടയാണ്. പിണറായി വിജയന് വരാനിരിക്കുന്നത് മുന്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്‍റെ ഗതിയാണെന്ന് യുവമോര്‍ച്ച ജില്ലാ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു കൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പറഞ്ഞു. ഒട്ടനവധി കോടതി വിധികള്‍ നടപ്പിലാക്കാത്ത സി.പി.എം ശബരിമല വിഷയത്തില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. ദേവസ്വം ബോര്‍ഡില്‍ നിന്ന് ശബരിമല ഭരണം രക്തദാഹികളായ പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പിച്ചിരിക്കുന്നു. ശബരിമല വിഷയത്തില്‍ സി.പി.എം കോണ്‍ഗ്രസ് ഒത്തുകളി വെളിവാകുന്നതാണ് യു.ഡി.എഫ് നേതാക്കളെ കണ്ടപ്പോള്‍ ഒച്ഛാനിച്ചു നില്‍ക്കുന്ന എസ്.പി യിലൂടെ കണ്ടത്.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മഞ്ജിത്ത്.സി.ജി അധ്യക്ഷത വഹിച്ചു.യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ.രഞ്ജിത്ത് ചന്ദ്രന്‍, സംസ്ഥാന വൈ.പ്രസിഡന്‍റുമാരായ ശ്രീരാജ് ശ്രീവിലാസം, ജെ.ആര്‍.അനുരാജ്, ബി.ജെ.പി. ജില്ലാ ജന.സെക്രട്ടറി പാപ്പനംകോട് സജി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ആര്‍. ബി. രാകേന്ദു, സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്,സി.എസ്. ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ് എന്നിവര്‍ സംസാരിച്ചു. ജനുവരിയില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മോളനത്തില്‍ ജില്ലയില്‍ നിന്നും പതിനായിരം പ്രതിനിധികള്‍ പങ്കെടുപ്പിക്കുവാനും,ജില്ലയില്‍ ആയിരത്തിയഞ്ഞൂറ് യൂണിറ്റ് രൂപീകരിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button