പമ്പ: ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ തങ്ങളില്ലെന്നും അതിനാല്‍ തന്നെ പമ്പയിലെത്തിയ യുഡിഎഫ് സംഘം സന്നിധാനത്തേക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ഗവര്‍ണറെ കണ്ട് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താനാണ് യുഡിഎഫിന്റെ തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസ് അനുമതി നല്‍കിയെങ്കിലും സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്നും ഭക്തര്‍ക്ക് വേണ്ടി തങ്ങളുടെ പ്രതിഷേധം ഇവിടെ ഉന്നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സന്നിധാനത്തേക്ക് പോകുമെന്നും ആവശ്യമെങ്കില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും ശബരിമലയിലേക്ക് പുറപ്പെടും മുമ്പ് നേതാക്കള്‍ അറിയിച്ചിരുന്നു.
പ്രതിപക്ഷനേതാവിനെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, നേതാക്കളായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ ചെന്നിത്തല വെല്ലുവിളിച്ചു.നിയന്ത്രണങ്ങള്‍ തീര്‍ത്ഥാടനം അസാധ്യമാക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. തീര്‍ഥാടകര്‍ ശബരിമലയിലേക്ക് വരാന്‍ ഭയപ്പെടുന്നു. തീര്‍ഥാടനം അട്ടിമറിക്കാനാണ് നിരോധനാജ്ഞയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
Post Your Comments