പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പോലീസ് പുറപ്പെടുവിച്ചിരിക്കുന്ന നിരോധനാജ്ഞ ലംഘിക്കാൻ യുഡിഎഫ് ബിജെപി നേതാക്കൾ ഇന്ന് സന്നിധാനത്തെത്തും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളുമാണ് യുഡിഎഫിനെ പ്രതിനിധീകരിച്ച് ശബരിമലയിലെത്തുക.
ശബരിമല പോലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യുഡിഎഫ് നിലപാട്. ശബരിമല വിഷയത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്‍റെ ഭാഗമായാണ് നേതാക്കൾ ഇന്ന് ശബരിമലയിലെത്തുന്നത്.
വി. മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തുന്നുണ്ട്.
ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നാണ് ബിജെപി സംസ്ഥാനം നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണന്‍റെ പേരിൽ ഇക്കാര്യം സൂചിപ്പിക്കുന്ന സർക്കുലർ നൽകിയിട്ടുമുണ്ട്.ഓരോ ജില്ലയിൽ നിന്നും പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് നേതാക്കൾക്കുള്ള നിർദേശം.
ഡിസംബർ 15 വരെ പ്രവർത്തകരെ എത്തിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ പേരും മൊബൈൽ നമ്പരും സർക്കുലറിലുണ്ട്. അതാത് ജില്ലകളിലെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ നേതൃത്വവുമായി സംസാരിച്ച് പ്രവർത്തകരെ എത്തിക്കേണ്ട സ്ഥലംവും സമയവും തീരുമാനിക്കണമെന്നും സർക്കുലറിൽ പറയുന്നു.
https://youtu.be/95JxQemV2e0
Post Your Comments