ഭോപ്പാല്‍: ലോക് സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല എന്ന തീരുമാനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ സുപ്രധാന തീരുമാനം അറിയിച്ചത്.
ഇവര്‍ ഈ കാര്യം നേരത്തെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതാണെന്നും പാര്‍ട്ടിയാണ് ഇനി തീരുമാനം എടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു. 66 വയസുകാരിയായ സുഷമ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗമാണ്.
Post Your Comments