ന്യൂഡല്‍ഹി: കൊളംബോയിലുണ്ടായ സഫോടനത്തെ തുടര്‍ന്ന് രാജ്യത്തിന് അത്യവശ്യമായ സഹായം നല്‍കുമെന്ന് . കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് ശ്രീലങ്കക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് മന്ത്രി ഈ കാര്യം പങ്ക് വെച്ചത്.
ഇന്തയില്‍ നിന്നുളള 3 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായും മന്ത്രി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു.
കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ മരണസംഖ്യ 160 ആയെന്നും പരിക്കേറ്റവരുടെ എണ്ണം നാനൂറിലേറെയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നീ സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
Post Your Comments