ന്യൂഡല്‍ഹി: എല്‍കെ അദ്വാനി പിതൃതുല്യനാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും. അദ്ദേഹത്തിനെ പുറത്താക്കി എന്നൊക്കെയുളള ത്രീവ്രമായി കുത്തുന്ന വാക്കുകള്‍ ദയവായി പ്രയോഗിക്കല്ലേ അത് ഞങ്ങള്‍ക്ക് മാനസികമായി അതീവ വേദനയുണ്ടാക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ ബിജെപി തഴഞ്ഞുവെന്നും സ്ഥാനാര്‍ഥിത്വം നല്‍കാതെ മോദി അദ്വാനിയെ അപമാനിച്ചുവെന്നും ഗുരുവിനെ അപമാനിക്കുന്നത് ഹിന്ദു സംസ്കാരത്തിന് യോജിച്ചതല്ലെന്നുമായിരുന്നുരാഹുലിന്‍റെ പരാമര്‍ശം.
അദ്വാനിയുടെ സ്ഥിരം മണ്ഡലമായിരുന്ന ഗാന്ധിനഗറില്‍ ഇത്തവണ മത്സരിക്കുന്നത് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്‌ഷായാണ്. പ്രായാധിക്യം മൂലം അദ്വാനി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്ന് ബി.ജെ.പി ഒഴിവാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് റാലിക്കിടെ ഈ കാര്യം എടുത്ത് പ്രയോഗിച്ചത്. തുടര്‍ന്നാണ് രാഹുല്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും അദ്വാനി പാര്‍ട്ടിയിലെ എല്ലാവര്‍ക്കും പിതൃതുല്യനാണ്.പരാമര്‍ശം അത്യധികം വേദനിപ്പിച്ചതായി അവര്‍ പറഞ്ഞു.
Post Your Comments