പമ്പ: മുന്‍വര്‍ഷങ്ങളില്‍ മണിക്കൂറില്‍ പതിനായിരത്തിലധികംപേര്‍ എത്തിയിരുന്ന സന്നിധാനത്ത് ഇന്ന് ആദ്യ നാലു മണിക്കൂറില്‍ മലകയറിത് 8000പേര് മാത്രം. മണ്ഡലകാലത്തിന്റെ നാലാം ദിവസമായ ഇന്നും സന്നനിധാനത്ത് തിരക്കുകളില്ല. നടപ്പന്തലില്‍ നിരയില്ലെന്നു മാത്രമല്ല മലകയറിവരുന്നവര്‍ക്ക് നേരിട്ട് പതിനെട്ടാംപടിയിലെത്താം. ദര്‍ശനത്തിനും തിരക്കില്ല.
കഴിഞ്ഞ ദിവസം വാവര് സ്വാമി നടയില്‍ കൂട്ടം ചേര്‍ന്ന് നാമം ജപിച്ചവരെ പൊലീസ് മാളികപ്പുറത്തെ അന്നദാനമണ്ഡപത്തിലേക്ക് മാറ്റിയതോടെ സംഘം പിരിഞ്ഞു പോയി. ഹൈക്കോടതി വിമര്‍ശനത്തിന് ശേഷവും വലിയ നടപ്പന്തലില്‍ തീര്‍ത്ഥാടകരെ വിശ്രമിക്കാന്‍ അനുവദിച്ചില്ല. ഇതിനെച്ചൊല്ലി ഇന്നലെ രാത്രിയും സന്നിധാനത്ത് നാമജപ പ്രതിഷേധം നടന്നു.
Post Your Comments