ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കരുത്തേകാന്‍ നാവികസേനയ്ക്ക് രണ്ടു യുദ്ധക്കപ്പലുകള്‍ കൂടി വരുന്നു. റഡാറിന്റെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ കഴിയുന്ന രണ്ട് ഗ്രിഗറോവിച്ച് യുദ്ധക്കപ്പലുകള്‍ ഇന്ത്യയും റഷ്യയും സംയുക്തമായി നിര്‍മ്മിക്കും. ഇതു സംബന്ധിച്ച 50 കോടി ഡോളറിന്റെ കരാറില്‍ കരാറില്‍ ഇരുരാഷ്ട്രങ്ങളും ഇന്ന് ഒപ്പുവച്ചു
ഗോവ ഷിപ്പ്യാര്ഡ് ലിമിറ്റഡിന് കപ്പല്‍ നിര്‍മ്മാണം സംബന്ധിച്ച സാങ്കേതിക വിദ്യ റഷ്യന്‍ ആയുധ കമ്ബനിയായ റോസ്ബോറോണ്‍ എക്സ്പോര്‍ട്ട് കൈമാറും. ഇരുകമ്ബനികളും ചേര്‍ന്നാണ് കപ്പലുകള്‍ നിര്‍മിക്കുക.2020ല്‍ നിര്‍മ്മാണം ആരംഭിച്ച് 2027ഓടെ കപ്പലുകള്‍ നാവിക സേനയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. അത്യാധുനിക മിസൈലുകളും ആയുധങ്ങളും വഹിക്കാനുള്ള ശേഷി ക്കപ്പലുകള്ക്കുണ്ട്. ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകളാണ് യുദ്ധക്കപ്പലിന് കരുത്ത് നല്‍കുന്നത്.
Post Your Comments