തിരുവനന്തപുരം: മലയന്‍കീഴില്‍ ജനല്‍ തകര്‍ത്ത് വീടിനകത്തെത്തിയ വെടിയുണ്ട ദുരൂഹത പടര്‍ത്തിയിരുന്നു. സംഭവ സ്ഥലത്ത് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വെടിയുണ്ട എത്തിയത് മുക്കുന്നി മലയിലെ ഫയറിംഗ് സ്റ്റേഷനില്‍ നിന്നാണെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. സെല്‍ഫ് ലോഡിംഗ് റൈഫിള്‍ ഇനത്തിലെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് വീടിനകത്ത് നിന്ന് കണ്ടെടുത്തത്. ഇത്തരം തോക്കുകള്‍ സൈനിക-അര്‍ധ സൈനിക വിഭാഗങ്ങളാണ് ഉപയോഗിക്കുന്നത് .
വീട്ടില്‍ നിന്ന് ഏകദേശം 2.5 കിലോമീറ്റര്‍ അപ്പുറമുള്ള മുക്കുന്നി മലയിലെ ഷൂട്ടിംഗ് റേഞ്ചില്‍ ശനിയാഴ്ച സിആര്‍പിഎഫ് ഫയറിംഗ് പരിശീലനം നടത്തിയിരുന്നതായി കണ്ടെത്തി. പരിശീലനത്തിന് ഇടയില്‍ ദിശമാറി എത്തിയ വെടിയുണ്ട ആകാം ഇതാണെന്നാണ് പോലീസ് കരുതുന്നത്. വ്യോമസേനയുടെ ഉടമസ്ഥതയിലുള്ള ഷൂട്ടിംഗ് റേഞ്ചില്‍ സൈനിക-അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ പരിശീലനം നടത്താറുണ്ട്. ബാലസ്റ്റിക്-ഫോറന്‍സിക വിദഗ്ദരും സൈനികോദ്യോഗസ്ഥരും ഇന്ന് വിശദമായ പരിശോധന നടത്തിയിരുന്നു.
സ്ഥലത്തെത്തിയ സൈനിക ഉദ്യോഗസ്ഥര്‍ ഈ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വെടിയുണ്ട വീടിനകത്ത് കണ്ടെത്തിയ കേസില്‍ പോലീസ് കേസെടുക്കും. കൂടുതല്‍ തെളിവെടുപ്പിനായി വെടിയുണ്ട കസ്റ്റഡിയിലെടുത്തു. മലയിന്‍കീഴ് എസ്‌ഐ സുരേഷ്കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments