KeralaLatest News

സാവകാശ ഹര്‍ജിയിൽ മുന്‍വിധികളില്ലെന്ന് എ പദ്‌മകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിധി നടപ്പാക്കന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ മുന്‍വിധികളൊന്നും ഇല്ലെന്ന് പ്രസിഡന്‍റ് എ.പത്മകുമാര്‍. വിധി വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം. കോടതി പരിഗണിക്കും മുന്‍പ് സ്വപ്നം കാണാന്‍ താനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിധി നടപ്പാക്കാന്‍ തയാറാണെന്നും അതിന് സാവകാശം വേണമെന്നുമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. പ്രളയം ചൂണ്ടിക്കാട്ടി സമര്‍പ്പിക്കുന്ന ഹര്‍ജി കോടതിയലക്ഷ്യത്തിന് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കില്ലെന്നാണ് ദേവസ്വം ബോര്‍ഡിന് കിട്ടിയ നിയമോപദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button