തിരുവനന്തപുരം•അയ്യപ്പ ഭക്തര്‍ക്കെതിരെ അതിക്രൂരമായ പോലീസ് വേഴ്ച നടത്തി ഇരുമിടി കെട്ടടക്കം നിലത്തിട്ട് കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വൈര്യ വിഹാരം നടത്താമെന്ന് വിചാരിക്കണ്ടയെന്ന് യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റിലേയ്ക്കുള്ള പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.രഞ്ജിത്ത് ചന്ദ്രന്‍ പറഞ്ഞു.
കോടികണക്കിന് അയ്യപ്പഭക്തരുടെ ആശ്രയകേന്ദ്രമായ അയ്യപ്പന്റെ തിരു സന്നിധി രക്ത പങ്കിലമാക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അങ്ങനെ ക്ഷേത്രങ്ങളും, ക്ഷേത്ര വിശ്യാസങ്ങളും തകര്‍ക്കാനുള്ള നിഗൂഡമായുള്ള സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് അജണ്ട നടപ്പിലാക്കുക. വലിയ നടപ്പന്തലില്‍ അയ്യപ്പഭക്തര്‍ വിശ്രമിക്കാതിരിക്കാനാണ് ഇടവേളകളില്‍ വെള്ളം ഒഴിക്കുന്നതും, വിരിവയ്ക്കുന്നവരെ ആട്ടിപായിക്കുന്നതും. വാവര്‍ സ്വാമിയുടെ നടയടക്കം ബാരിക്കേഡ് കൊണ്ട് കെട്ടി ഭീരാന്തരീക്ഷം സൃഷ്ടിക്കുന്നത് ഒരിക്കല്‍ വന്ന ഭക്തര്‍ ഇനി ഒരിക്കലും വരരുത് എന്ന് ഉദ്ദേശത്തോടെയാണ്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എന്തു വില നല്‍കിയും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ കണ്‍വീനര്‍ മഞ്ജിത്ത്. സി.ജി അദ്ധ്യക്ഷത വഹിച്ചു, യുവമോര്‍ച്ച ആര്‍.ബി രാകേന്ദു, സംസ്ഥാന കമ്മറ്റി അംഗങ്ങളായ മണവാരി രതീഷ്, പൂങ്കുളം സതീഷ്, അഭിലാഷ് അയോദ്ധ്യ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ നന്ദു, ശ്രീരാഗ്, പ്രശാന്ത്, സിജുമോന്‍, അഖില്‍, അഭിലാഷ്, രഞ്ജിത്ത്, രാഹുല്‍, ശ്രീലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നട്ടുച്ചയ്ക്ക് പന്തം കൊളുത്തിയായിരുന്നു സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
Post Your Comments