ക്യാപ്റ്റൻ കൂൾ എന്നറിയപ്പെടുന്ന ധോണിയെക്കുറിച്ച് വി.വി.എസ് ലക്ഷ്മൺ നടത്തിയ ഒരു വെളിപ്പെടുത്തൽ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ കായികലോകം. 2008ലെ ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയിലാണ് എം.എസ്.ധോണി ടീമിന്റെ നായകനാകുന്നത്. ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് ശേഷം നാഗ്പൂരിലെ ടീം ഹോട്ടലിലേക്ക് താരങ്ങള്‍ സഞ്ചരിച്ച ബസ് ഡ്രൈവ് ചെയ്തത് ധോണി ആയിരുന്നെന്നാണ് വിവിഎസ് ലക്ഷ്മൺ തന്റെ ആത്മകഥയായ ‘281 ആന്‍ഡ് ബിയോണ്ട്’ ലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
അന്ന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ലന്നും. ആ ലാളിത്യം തന്നെ ആകർഷിച്ചെന്നും ഇതുപോലെ ജീവിതത്തിൽ ലാളിത്യം പകർത്തുന്ന ഒരാളെ താൻ കണ്ടിട്ടില്ലന്നും ലക്ഷ്മൺ വ്യക്തമാക്കുന്നു.
തന്റെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെക്കുറിച്ചും വി.വി.എസ് ലക്ഷ്മൺ പരാമർശിക്കുകയുണ്ടായി. ധോണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഞാൻ വിരമിച്ചത് എന്നു വരെ വാർത്തകൾ പരന്നു. ‘വിവിഎസ് ലക്ഷ്മൺ വേദനിച്ചുകൊണ്ട് വിരമിച്ചു’ എന്നായിരുന്നു ഒരു തലക്കെട്ട്. വിരമിച്ച അന്ന് ഞാൻ ഡ്രസിങ്ങ് റൂമിൽ ചെന്നു. എല്ലാവരേയും കണ്ട ശേഷം ധോണിയുടെ കൈ പിടിച്ചു. ലക്ഷ്മൺ ഭായ്, വിവാദങ്ങൾ നിങ്ങൾക്കു പരിചയമില്ല, പക്ഷേ എനിക്കതു ശീലമാണ് എന്നാണ് ധോണി പറഞ്ഞെതെന്നും വിവിഎസ് ലക്ഷ്മൺ പറയുകയുണ്ടായി.
Post Your Comments