Latest NewsKerala

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; പ്രധാന അജണ്ടകള്‍ ഇവ

കൊച്ചി: ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളും ചര്‍ച്ച ചെയ്യാനായി യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. ഒപ്പം കെ.ടി ജലീലിനെതിരെയുള്ള സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും. നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.

കേന്ദ്ര നേതാക്കള്‍ അടക്കമുളളവരെ ശബരിമലയില്‍ എത്തിക്കുന്നതും ചര്‍ച്ചയില്‍ പരിഗണനയിലുണ്ട്. വിശ്വാസ സംരക്ഷണത്തിനൊപ്പം ശബരിമലയിലെ സൗകര്യങ്ങളിലെ കുറവും ക്രമീകരണങ്ങളിലെ പിഴവുകളും വരും ദിവസങ്ങളില്‍ മുഖ്യവിഷയമാക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ തുടര്‍ സമരപരിപാടികള്‍ക്ക് രൂപ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button