മുംബൈ : രണ്ടു വിസയുമായി ഒമാനിലേക്കു പോവാൻ ശ്രമിച്ച മലയാളിസ്ത്രീ പിടിയിൽ. കൊല്ലം സ്വദേശിനി ശൈലജ വാസു(39)വാണ് മുംബൈ വിമാനത്താവളത്തിൽ പിടിയിലായത്. ജോലിക്കുള്ള വിസയും സന്ദർശകവിസയുമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. രണ്ടു വിസകളുടേയും ക്രമനമ്പർ ഒന്നാണെന്ന് എമിഗ്രേഷൻ അധികൃതർ അറിയിച്ചു. കുടുംബത്തെ സന്ദർശിക്കാനാണ് ഒമാനിലേക്കു പോവുന്നതെന്നു പറഞ്ഞ ഇവരെ കൂടുതൽ ചോദ്യംചെയ്തപ്പോൾ വീട്ടുജോലിക്കാണെന്ന് അധികൃതരോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശൈലജ കബളിപ്പിക്കപ്പെട്ടതാണെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
Post Your Comments