തിരുവനന്തപുരം : സന്നിധാനത്ത് ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിൽ അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ പോലീസ് നടപടി അംഗീകരിക്കാണാനാകില്ലെന്നും വിഷയത്തിൽ അപലപിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇന്നലെ രാത്രിയിൽ മാളികപ്പുറത്തു വിരിവയ്ക്കാൻ അനുവദിക്കാതെ പോലീസ് ഭക്തരെ തടഞ്ഞതിനെ തുടർന്നാണ് പ്രതിഷേധം നടന്നത്. നൂറോളം പേരെ രാത്രി ഏറെ വൈകി അറസ്റ്റ് ചെയ്തത്. എന്നാൽ 75 പേർക്കെതിരെ മാത്രമാണ് കേസ് എടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായവരെ റാന്നിയിലെ മണിയാര്‍ എആര്‍ ക്യാംപിലേക്ക് മാറ്റി. ഈ ക്യാംപിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. സ്ഥലത്ത് കനത്ത പോലീസ് വിന്യാസമുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കൊച്ചിയിലും കോഴിക്കോടും തലശേരിയിലും നിലമ്പൂരിലും അടക്കം സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ പ്രതിഷേധം നടക്കുന്നുണ്ട്.
Post Your Comments