ഹൈദരാബാദ് : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.. മുന്‍ സംസ്ഥാന അധ്യക്ഷനും അവിഭക്ത ആന്ധ്രപ്രദേശില്‍ മന്ത്രിയുമായിരുന്ന പൊന്നല ലക്ഷ്മയ്യ ഉള്‍പ്പെടെ 13 പേരുടെ പട്ടികയാണു പുറത്തുവിട്ടത്. ഇതോടെ ആകെ 88 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആദ്യ പട്ടികയില്‍ 65 സ്ഥാനാര്‍ഥികളെയും രണ്ടാം പട്ടികയില്‍ 10 സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
119 അംഗ നിയമസഭയില്‍, പ്രതിപക്ഷസഖ്യത്തിനു (മഹാകൂടമി) നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് 94 സീറ്റുകളില്‍ മല്‍സരിക്കുമെന്നാണു ധാരണ. ടിഡിപി-14, സിപിഐ-മൂന്ന്, തെലങ്കാന ജനസമിതി (ടിജെഎസ്)-എട്ട് എന്നിങ്ങനെയാണു മറ്റു കക്ഷികള്‍ക്കായി കോണ്‍ഗ്രസ് മാറ്റിവച്ച സീറ്റുകള്‍. ടിജെഎസിനു നല്‍കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്ന ജന്‍ഗോണ്‍ മണ്ഡലത്തിലാണ് പൊന്നല ലക്ഷ്മയ്യ മല്‍സരിക്കുന്നത്. മുന്‍ മന്ത്രി സോയം ബാപ്പു റാവു, മുന്‍ എംഎല്‍എ ഡി. സുധീര്‍ റെഡ്ഡി എന്നിവരാണു പട്ടികയിലുള്ള മറ്റു പ്രമുഖര്‍. ഏഴു പേരടങ്ങുന്ന നാലാം സ്ഥാനാര്‍ഥി പട്ടിക ബിജെപിയും പുറത്തുവിട്ടു.
Post Your Comments