അഹമ്മദാബാദ് : ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ സ്റ്റീല്‍വെങ്കല പ്രതിമ നിര്‍മ്മിച്ച് ലോകത്തിലെ ഏറ്റവും വലിയ ശില്‍പ്പമെന്ന റെക്കോര്‍ഡ് ഇന്ത്യ കരസ്ഥമാക്കിയിട്ട് അധികം നാളായില്ല. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് കോടികള്‍ പിരിഞ്ഞുകിട്ടുകയും ചെയ്തു. ഈ അത്ഭുത പ്രതിമ കാണാന്‍ ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. .
അങ്ങ് ബഹിരാകാശത്ത് നിന്നാലും പട്ടേലിന്റെ ഉയര്‍ന്നുനില്‍ക്കുന്ന ശില്‍പ്പം കാണാമെന്നാണ് അമേരിക്കന്‍ കമ്പനി പുറത്തുവിട്ട ചിത്രം വ്യക്തമാക്കുന്നത്. ദിവസേന ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്ലാനറ്റ് ലാബാണ് ഏകതാശില്‍പ്പം ബഹിരാകാശത്ത് നിന്നും കാണുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നര്‍മ്മദ നദി അരികില്‍ ഒഴുകുന്നതും ഇതോടൊപ്പം കാണാം.
പട്ടേലിന്റെ 143ാമത് ജന്മദിനമായ ഒക്ടോബര്‍ 31നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശില്‍പ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതുവരെ ലോകത്തിലെ ഉയരം കൂടിയ ശില്‍പ്പം ചൈനയിലെ സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധയായിരുന്നു. അമേരിക്കയുടെ ലിബര്‍ട്ടി പ്രതിമയുടെ ഇരട്ടി ഉയരമുണ്ട് ഏകതാ ശില്‍പ്പത്തിന്.
Post Your Comments