അംബികാപൂര്‍: റഫാല്‍ ഇടപാടുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന് സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍ഗാന്ധി. ഛത്തീസ്‌ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോദിക്കെതിരെ വെല്ലുവിളിയുമായി രാഹുല്‍ രംഗത്തെത്തിയത്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോദിക്ക് കഴിയുമോ ?. 15 മിനിട്ട് സംവാദത്തിന് പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണ്. അതിനായി ഏതിടത്തും ഏതു സമയത്തും എത്താന്‍ തയ്യാറാണെന്നും അനില്‍ അംബാനിയെയും എച്ച്‌എഎലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം തയ്യാറാകണം. റഫാല്‍ ഇടപാടിൽ നടപടിക്രമങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രാത്രി രണ്ട് മണിക്കാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുൽ ആരോപിച്ചു.
5 വര്‍ഷമായി ഛത്തീസ്‌ഗഡ് ഭരിക്കുന്ന ബിജെപി സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജോലി പുറംകരാര്‍ നല്‍കുന്നത് നിര്‍ത്തലാക്കി സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണമായും നികത്തും. അധികാരത്തിലെത്തി പത്തുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് കര്‍ഷകരുടെ കടം എഴുതി തള്ളും. പതിനഞ്ചുവര്‍ഷമായി രമണ്‍ സിങ് അധികാരത്തിലുണ്ട്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നാലരവര്‍ഷം പൂര്‍ത്തിയാക്കി. എന്നാല്‍ യുവാക്കള്‍ക്ക് തൊഴിലവസരമുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ ഇരു സര്‍ക്കാരുകളും പരാജയപ്പെട്ടെന്നും മോദിയുടെ സുഹൃത്തുക്കളായ ചില ബിസിനസുകാര്‍ക്കു മാത്രമാണ് നോട്ടുനിരോധനം കൊണ്ടു ഗുണമുണ്ടായതെന്നും രാഹുല്‍ ഗാന്ധി വിമർശിച്ചു.
Post Your Comments