റാഞ്ചി: നാടിനെ നടുക്കി വീണ്ടും ആൾക്കൂട്ടക്കൊലപാതകം. മോഷണശ്രമത്തിനിടെ പിടിയിലായ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡില്‍ റാഞ്ചിയിലെ ഹഹാപ് ഗ്രാമത്തിലാണു സംഭവം.
വീട്ടില്‍ മോഷണത്തിനായി ഇരച്ചുകയറിയ മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചെങ്കിലും മോഷ്ടാക്കളില്‍ ഒരാളെ കുടുംബാംഗങ്ങള്‍ ചേര്‍ന്നു പിടികൂടി. മോഷണസംഘത്തിലെ മറ്റു മൂന്നുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഒത്തുകൂടുകയും ഇവര്‍ കൂട്ടം ചേര്‍ന്ന് മോഷ്ടാവിനെ മര്‍ദിക്കുകയായിരുന്നു.
പിന്നീട് ഇയാളെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോഷണശ്രമത്തിനിടെ മൂന്നു കുടുംബാംഗങ്ങള്‍ക്കു പരിക്കേറ്റു. ആടിനെ വിറ്റു കിട്ടിയ 35000 രൂപ മോഷ്ടിക്കുന്നതിനു വേണ്ടിയാണ് സംഘം എത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
Post Your Comments