Latest NewsOman

ദേശീയ ദിനം; 298 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഈ രാജ്യം

സലാല: ഒമാന്റെ 48-ാമത് ദേശിയ ദിനാഘോഷങ്ങൾക്ക് വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കമായി.  വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ജയിൽശിക്ഷ അനുഭവിച്ചുവന്നിരുന്ന 298 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി പൊതുമാപ്പ് നല്കി വിട്ടയച്ചതായി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ 140 പേർ വിദേശികളാണ്. വരും ദിവസങ്ങളിൽ വിവിധ വിലായത്തുകളിലും ഗവര്‍ണറേറ്റുകളിലുമായി ആഘോഷ പരിപാടികൾ രാജ്യത്തുടനീളം ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങൾ നവംബർ 30 വരെ നീണ്ടു നിൽക്കും.

റുമൈസിലെ അൽ റഹബ സ്റ്റേഡിയത്തിൽ, റോയൽ ഹോർസ് ക്ലബ് കുതിരകളുടെ പ്രത്യേക പ്രദർശനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു. ഒമാന്‍ ഭരണാധികാരി സുൽത്തൻ ഖാബൂസ് ബിന്‍ സൈദ് അല്‍ സൈദിന്റെ ഭരണ പാടവവും, രാജ്യത്തിന്റെ സുരക്ഷയും വളർച്ചയും പൗരന്മാരുടെ ജീവിത നിലവാരവും ഉൾപെടുത്തി ‘മാന്യതയുടെ പ്രതീകം’ എന്ന പേരിൽ സ്വദേശികൾ പുറത്തിറക്കിയ ദേശഭക്തി ഗാനം ആഘോഷങ്ങൾക്ക് കൂടുതൽ മികവേകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button