
അലിഗഡ്: പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു സമൂഹമാധ്യമങ്ങള്‍ വഴിപ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല മൊട്ടയടിച്ച് നാടുനീളെ നടത്തി. നവംബര്‍ അഞ്ചിന് സഹാരാഖുഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശ് സ്വദേശി വാഖ്വീല്‍ എന്നയാളാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തിന് നാട്ടുകാരുടെ കടുത്ത ശിക്ഷകള്‍ക്ക് ഇരയായത്.
നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതിനു ശേഷം തലക്ഷൗരം ചെയ്ത് യുവാവിനെ നാട്ടിലൂടെ നടത്തുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് വഖ്വീലിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിച്ച് വഖ്വീലിന്റെ ബന്ധുക്കള്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചിട്ടുണ്ട്. കിട്ടിയ ദൃശ്യങ്ങളെല്ലാം പോലീസിന് കൈമാറിയതായി മജിസ്‌ട്രേറ്റ് അറിയിച്ചു.
Post Your Comments