നിലയ്ക്കല്‍: അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ ഇന്ന് സന്നിധാനത്തേക്ക് പോകില്ല. രാവിലെ നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ എത്തിയ രാഹുൽ ഒപ്പിട്ട ശേഷം തിരികെ പോയി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുൽ ഈശ്വർ ഒപ്പിടാൻ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുൽ സന്നിധാനത്തേക്ക് പോകാൻ തയ്യാറെടുത്തെങ്കിലും അറസ്റ്റുണ്ടാകുമെന്ന് പോലീസ് മുന്നിറിയിപ്പ് നൽകിയതോടെ അദ്ദേഹം തിരികെ പോവുകയായിരുന്നു.
ആദ്യത്തെ അറസ്റ്റിൽ രാഹുലിന് ജാമ്യം കിട്ടിയെങ്കിലും, ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയുണ്ടാക്കാൻ ചിലർ തയ്യാറായി നിന്നിരുന്നു എന്ന രാഹുലിന്റെ വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് വീണ്ടും അറസ്റ്റുണ്ടായി.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയില്‍ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ എത്തിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Post Your Comments