ശബരിമല: സുപ്രീംകോടതിയുടെ യുവതീപ്രവേശനവിധിക്ക് പിന്നാലെയുള്ള സംഘര്‍ഷാവസ്ഥ തീർത്ഥാടകരുടെ എണ്ണം കുറയ്ക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വൃശ്ചികപ്പുലരിയില്‍ ഒരുലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ദർശനത്തിനായി എത്തിയത്. എന്നാൽ ഇത്തവണ അത് പകുതിയായി കുറഞ്ഞു. ഇത് വരും ദിവസങ്ങളിലും പ്രകടമാകുമെന്നാണ് സൂചന. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണവും വൻതോതിൽ കുറഞ്ഞിട്ടുണ്ട്. പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് ഇവരെ അകറ്റിനിര്‍ത്തുന്നത്.
രാത്രിയില്‍ മലകയറാന്‍ കഴിയാത്തതും ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതും നിലയ്‌ക്കലില്‍ തീര്‍ത്ഥാടകരെ തടയുന്നതും തമിഴ്നാട്, കര്‍ണ്ണാടക തീര്‍ത്ഥാടക സംഘങ്ങളെ അകറ്റി നിർത്തുന്നു. കൂടാതെ നിയന്ത്രണങ്ങള്‍ കാരണം യഥാസമയം ദര്‍ശനം നടത്തി മടങ്ങാന്‍ കഴിയുമോ എന്ന ആശങ്ക ട്രെയിനില്‍ റിസര്‍വ് ചെയ്‌ത് വന്നിരുന്നവരേയും അകറ്റി നിർത്താൻ കാരണമാകുന്നു.
Post Your Comments