റിയാദ്: സൗദിയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ ആരോഗ്യ മേഖലയില്‍ വിദേശികള്‍ക്കുള്ള വിസകള്‍ നിര്‍ത്തലാക്കി സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് സഊദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. സ്വദേശികള്‍ക്ക് കൂടുതല്‍ അനുകൂലമായ ചില തസ്തികകളില്‍ വിദേശികളെ പിരിച്ചുവിടുമെന്നും മന്ത്രി അറിയിച്ചു. ചില തസ്തികളില്‍ സ്വദേശികള്‍ തൊഴില്‍ കിട്ടാതെ പുറത്തു നില്‍ക്കുകയാണ് അതിനാല്‍ മതിയായ യോഗ്യതകളുള്ള സ്വദേശികളെ വിദേശികള്‍ക്കു പകരം നിയമിക്കാനാണ് മന്ത്രാലയം പദ്ധതികള്‍ തയ്യാറാക്കുന്നത്.
ഇതിനകം തന്നെ ഏതാനും സ്പെഷ്യലൈസേഷനുകളില് വിദേശ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. ഈ മേഖകളില്‍ 22,000 തൊഴിലവസരങ്ങള്‍ ആരോഗ്യ മന്ത്രാലയം നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍, 86 സൗദികള്‍ മാത്രമാണ് ഇവ പ്രയോജനപ്പെടുത്താന്‍ മുന്നോട്ടു വന്നതെന്നാണ് വിവരം. വിദേശ ദന്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ട് പകരം സൗദി ദന്ത ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം നടപ്പാക്കിവരികയാണ്.
Post Your Comments