റിയാദ്: മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയങ്കിൽ, സൗദിയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. മൂന്നു പ്രധാന പ്രവിശ്യകളിലെ മാളുകളിൽ കൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് തീരുമാനം. മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രാധാന പ്രവിശ്യകളിലെ ഷോപ്പിംഗ് മാളുകളിലാണ് സമ്പൂർണ സ്വദേശി വത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പ്രവിശ്യാ സ്വദേശിവത്കരണ വിഭാഗം മേധാവിയാണ് ഈ വിവരമറിയിച്ചത്.
ALSO READ: പിരിച്ചു വിടലിന് വിധേയമാകുന്ന പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം
എന്നുമുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല. രാജ്യത്തെ ഒമ്പത് ചെറിയ പ്രവിശ്യകളില്‍ പദ്ധതി നടപ്പിലാക്കിയ ശേഷമാണ് പ്രധാന പ്രവിശ്യകളിലേക്കു കൂടി സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ മുതലാണ് മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങിയത്. മാളുകളിലെ ശുചീകരണമൊഴികയുള്ള മുഴുവന്‍ ജോലികളിലും ഇനി സ്വദേശികളെ മാത്രമേ അനുവദിക്കൂ. പദ്ധതി നടപ്പിലാകുന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് വിവരം
Post Your Comments