റിയാദ്: സൗദിയിൽ വാണിജ്യ മേഖലകളിലെ രണ്ടാം ഘട്ട സ്വദേശിവത്കരണത്തിനു തുടക്കമാവുന്നു. പന്ത്രണ്ട് വിഭാഗം വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന എഴുപതു ശതമാനം സ്വദേശി വത്കരണത്തിന്റെ രണ്ടാം ഘട്ടത്തിനാണ് നാളെ തുടക്കമാവുന്നത്.
വാച്ചുകള്‍, കണ്ണട, ഫോട്ടോ ഗ്രാഫിക് ഉപകരണങ്ങൾ, ടെലിവിഷന്‍, റഫ്രിജേറ്റര്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍, കാര്‍ഷിക വാശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ എന്നിവ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ് നാളെ മുതൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുന്നത്. ഈ സ്ഥാപനങ്ങളിൽ എഴുപത് ശതമാനം സ്വദേശി വത്കരണം നടപ്പാക്കിയരിക്കണമെന്നാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ ഉത്തരവ്.
വസ്ത്രങ്ങൾ, പാത്രങ്ങൾ, വാഹനങ്ങൾ, ഫർണിച്ചർ തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യ ഘട്ട സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നത്. നിയമം പ്രാബല്യത്തിൽ വന്നതോടെ ഈ മേഖലകളിൽ പ്രവർത്തിച്ചിരുന്ന നൂറുകണക്കിന് വിദേശികൾക്കാണ് തൊഴിൽ നഷ്ടമായത്.
Post Your Comments