ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്കായി മറ്റ് ഉദ്ദ്യേശലക്ഷ്യങ്ങളോട് കൂടാതെ നിക്ഷ്പക്ഷമായി പ്രവര്‍ത്തിച്ച് അവരുടെ ഇഷ്ടം നേടിയെടുക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. അഭിപ്രായസ്വാതന്ത്യം മാത്രം ഉയര്‍ത്തിപ്പിടിച്ച് ഒരു മാധ്യമത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ജയ്റ്റിലി അറിയിച്ചു. കൂടാതെ തികഞ്ഞ മാധ്യമ പ്രവര്‍ത്തനത്തിന് വിശ്വാസ്യത അത്യാവശ്യമാണെന്നും അദ്ദേഹം ഒാര്പ്പിച്ചു.
മാധ്യമങ്ങളുടെ പേരിലുള്ള കച്ചവട താത്പര്യങ്ങള്‍ ശരിക്കുളള മാധ്യമപ്രവര്‍ത്തനത്തെ ചോദ്യം ചെയ്യുന്ന്താണെന്നും ജെയ്റ്റിലി പറഞ്ഞു. പ്രസ് കൗണ്‍സില്‍ ഒാഫ് ഇന്ത്യയുടെ ദേശീയ മാദ്ധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ് കൗണ്‍സില്‍ ചെയര്മാന് ജസ്റ്റിസ് ചന്ദ്രകുമാര്‍ മൗലി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
Post Your Comments