ന്യൂഡല്‍ഹി : രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ലഭ്യമാക്കും എന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം ഫലത്തില്‍ ബിജെപി ഇപ്പോള്‍ നല്‍കുന്ന സഹായം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനത്തിന് ഒരു അര്‍ത്ഥവുമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മോദി സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളില്‍ പെടുത്തി പ്രതിവര്‍ഷം 1, 06,800 രൂപ ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്. പിന്നെ എന്താണ് ഇപ്പോഴത്തെ കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനത്തിന് അര്‍ത്ഥമുളളതെന്ന് ജയ്റ്റിലി ചോദിച്ചു.
വിവിധ ജനക്ഷേമ പദ്ധതികള്‍ക്കായും ഭക്ഷ്യ, കാര്‍ഷിക സബ്‌സിഡികള്‍ക്കായും ആയുഷ്മാന്‍ ഭാരത് പദ്ധതികള്‍ക്കായും കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം 5.34 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. അഞ്ച് കോടി കുടുംബങ്ങള്‍ക്ക് വാര്‍ഷികമായി 72000 രൂപ വീതം നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. അത് നടപ്പിലാകുമെന്ന് കണക്കാക്കിയാല്‍ തന്നെ പ്രതിവര്‍ഷം 3.6 ലക്ഷം കോടി രൂപ വേണ്ടി വരും. അപ്പോഴും നിലവില്‍ സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നതിന്റെ മൂന്നില്‍ രണ്ട് തുക മാത്രമേ ആകുന്നുള്ളുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.
Post Your Comments