ന്യൂഡല്‍ഹി : പുല്‍വാമയയില്‍ നടന്ന ഭീകരാക്രമണത്തില്‍ വിവാദപരമായ പരാമര്‍ശം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി. നേതാവിന്‍റെ പരാമര്‍ശം അതീവ ദൗര്‍ഭാഗ്യകരവും പാക്കിസ്ഥാന്‍റെ നീക്കത്തിന് അനുകൂലപരമാണെന്നും അദ്ദേഹം. ഗുരുവിന്‍റെ ചിന്താഗതി ഇപ്രകാരമാണെങ്കില്‍ ശിഷ്യന്‍ മാര്‍ എങ്ങനെയായിരിക്കുമെന്ന് എല്ലാവര്‍ക്കും ഊഹിക്കാന്‍ കഴിയുമെന്ന് ജയ്റ്റിലി പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പിത്രോദ വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്.അതുകൂടി ലക്ഷ്യമാക്കിയായിരുന്നു ജയ്റ്റലി ഇത് പറഞ്ഞത്. ഭീകരവാദത്തിനോട് യാതൊരു നീക്കുപോക്കിനും രാജ്യം തയ്യാറല്ലെന്നും ഭീകരര്‍ക്ക് അവരുടെ ഉറവിടത്തില്‍ തന്നെ ചെന്ന് മറുപടി കൊടുക്കുമെന്ന് ജെയ്റ്റ്ലി അറിയിച്ചു. ഇന്ത്യയുടെ സുരക്ഷിതത്വത്തിനായി അത് ചെയ്യുമെന്നും ഇന്ത്യയുടെ പുതിയ സുരക്ഷാ നയവും അതാണെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ നിലപാടിനെ ലോകരാജ്യങ്ങളാണ് പിന്തുണച്ചത്. പാക് മാത്രമായിരുന്നു വിരുദ്ധ നിലപാട് സ്വീകരിച്ചത്. ഇതേ രീതിയില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കാള്‍ സംസാരിക്കുന്നത് ദുംഖമുണര്‍ത്തുന്നുവെന്ന് ജയ്റ്റ്ലി പ്രതികരിച്ചു.
ഭീകരവാദികള്‍ക്ക് അവരുടെ ഭാഷയില്‍ മാത്രമേ മറുപടി നല്‍കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചിരുന്നു.
Post Your Comments