ന്യൂഡല്‍ഹി : രാജ്യത്തിന് വേണ്ടത് വമ്പന്‍ ബാങ്കുകളാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്‌ലി. ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുളള തീരുമാനവും അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെ എസ്ബിഐയില്‍ ലയിപ്പിച്ചതും കരുത്തുളള വന്‍ ബാങ്കുകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റിസര്‍വ് ബാങ്ക് ഭരണസമിതി അംഗങ്ങളുമായി നടന്ന ആശയവിനിമയത്തിലായിരുന്നു ധനമന്ത്രിയുടെ വാക്കുകള്‍. അന്താരാഷ്ട്ര ബാങ്കുകളുടെ തലത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ബാങ്ക് ലയനങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments