ഹൈദരാബാദ്•അനധികൃത സ്വത്ത് സമ്പാദനം ജില്ലാകോടതി അഡീഷണല്‍ മജിസ്ട്രേറ്റ് അറസ്റ്റില്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിനു ശേഷമാണ് ജഡ്ജി വി.വരപ്രസാദിനെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.
തെലങ്കാനയിലും മഹാരാഷ്ട്രയിലുമുള്ള വരപ്രസാദിന്റെ വസതികളിലും സ്ഥാപനങ്ങളിലും ആന്റി കറപ്ഷന്‍ ബ്യൂറോ റെയ്ഡ് നടത്തി. കൂടാതെ വരപ്രസാദിന്റെ ബന്ധുവീടുകളിലും റെയ്ഡ് നടന്നു. കൊടതി ഉത്തരവിനെ തുടര്‍ന്നാണ് പരപ്രസാദിന്റെ വീട്ടിലും മറ്റിടങ്ങളിലും റെയ്ഡ് നടന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ചുമത്തിയിട്ടുള്ളത്. 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ട ഇയാളെ ചഞ്ചല്‍ഗുഡ ജയിലിലേക്കാണ് കൊണ്ടുപോയത്.
Post Your Comments