Latest NewsKeralaIndia

‘നിങ്ങൾ കൊന്നതാണ്, മാധ്യമ വിചാരണ ചെയ്ത്!! എന്റെ എല്ലാമെല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീട്ടിൽ മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്’ വേദനയോടെ ഗാഥാ മാധവൻ

ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓടുന്ന വാഹനത്തിന് മുന്നില്‍ തള്ളിയിട്ടുകൊന്നെന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ ജ്യേഷ്ഠന്റെ മകളുടെ വൈകാരിക കുറിപ്പ് . തന്നെ ചിറ്റപ്പൻ മാധ്യമ വിചാരണ ചെയ്തു കൊന്നതാണെന്നു ഗാഥാ മാധവൻ പറയുന്നു. അവസാനം ഹരികുമാർ എഴുതിയതെന്നു കരുതപ്പെടുന്ന കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. ‘എന്റെ മകനെ നോക്കണം, സോറി, സോറി’ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ഗാഥാ തന്റെ ഫേസ്ബുക്കിലാണ് തൻറെ വിഷമം പങ്കുവെച്ചത്.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം :

നിങ്ങൾ കൊന്നതാണ്.  കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.
മനപൂർവവം അല്ലാത്ത നരഹത്യ യിൽ ഒതുങ്ങേണ്ടത്തിനെ ദൃക്സാകഷികൾ പറയുന്നത് പോലും കേൾക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യൻ ആണെന്ന്, അയാൾക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങൾ ചിന്തിച്ചില്ല..

ഞാൻ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 ഏക്കറിന്, അയാൾക്കെതിരെ ഉള്ള intelligence റിപ്പോർട്ടുകൾക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകൾ നിങ്ങൾക്കാർക്കെങ്കിലും ഹാജർ ആക്കാമോ? മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്. നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്.

ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ തൊട്ടപ്പുറത്ത് താമസിക്കുന്ന ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.

ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button