KeralaLatest News

ദൈവത്തിന്റെ വിധി നടപ്പായി; നെയ്യാറ്റിന്‍കര കൊലപാതകക്കേസിലെ മുഖ്യപ്രതി ഡിവൈഎസ്പിയുടെ മരണത്തില്‍ സനലിന്റെ ഭാര്യയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവ് വാഹനമിടിച്ച് മരിക്കാനിടയായ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടിത്തിയിരുന്നു. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികരണമറിയിച്ചിരിക്കുകയാണ് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. ദൈവത്തിന്റെ വിധി നടപ്പായെന്നും ദൈവം ആദ്യം ശിക്ഷ വിധിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടര്‍ന്ന് കാറിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതി ഹരികുമാറിനെതിരെ ക്രൈം ബ്രാഞ്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. മനപ്പൂര്‍വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. തള്ളിയിട്ടതിന് സാക്ഷികളുണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ഡിവൈഎസ്പിക്ക് ജാമ്യം നല്‍കരുതെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരികുമാറിനെതിരെ കൊലപാതകത്തിന് പുറമെ 3 വകുപ്പുകള്‍ കൂടി ചുമത്തി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഡി.വൈ.എസ്.പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച ബിനുവിന്റെ മകനെയും തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ എടുത്ത നല്‍കിയ രണ്ടു സിം കാര്‍ഡുകളാണു ഹരികുമാര്‍ ഒളിവില്‍ ഉപയോഗിച്ചിരുന്നത്. ഇവര്‍ മൈസൂരുവിലും മംഗളൂരുവിലും എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. എന്നാല്‍ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ അവിടെനിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ഹരികുമാര്‍ കല്ലമ്പലത്ത് എത്തിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button