തിരുവനന്തപുരം : സനല്‍ക്കുമാര്‍ വധക്കേസില്‍ രണ്ട് പേർ കൂടി കീഴടങ്ങി. മുഖ്യ പ്രതിയയിരുന്ന ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്തു ബിനുവും ഡ്രൈവര്‍ രമേശുമാണ് കീഴടങ്ങിയത്. ഇവര്‍ക്ക് ഒപ്പമായിരുന്നു ഡിവൈഎസ്പി ഒളിവില്‍ കഴിഞ്ഞിരുന്നത്.ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ ഇന്ന് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടുപേരും കീഴടങ്ങിയത്.
നവംബര്‍ ആറ് നെയ്യാറ്റിൻകര കൊടങ്ങാവിളയിലായിരുന്നു സംഭവം.ബിനുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങവേ കാര്‍ പാര്‍ക്ക് ചെയ്തത് സംമ്പന്ധിച്ച തർക്കത്തിനിടെ സനലിനെ മര്‍ദ്ദിച്ച ഹരികുമാര്‍ റോഡില്‍ കൂടി കാര്‍ വരുന്നത് കണ്ടിട്ടും സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ ഹരികുമാറിനെ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
Post Your Comments