കൊച്ചി: വിവരാവകാശ രേഖ ലഭിക്കുന്നതിനായി സമീപിക്കുന്നവരില്‍ നിന്ന് തക്കതായ ഫീസ് ഈടാക്കുന്നതിന് പകരം ഇപ്രകാരം സമീപിക്കുന്നവരില്‍ നിന്ന് നിയമരഹിതമായി അധികപണം വാങ്ങുന്ന ഉദ്ധ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന് അറിയിച്ചു.
ഭൂമി സംബന്ധമായ സര്‍ട്ടിഫൈഡ് കോപ്പികള്‍ക്കു റവന്യു ചട്ടമനുസരിച്ച്, ഫീല്‍ഡ് സ്കെച്ച് റിപ്പോര്‍ട്ടിന് 206 രൂപയും ബേസിക് ടാക്സ് രജിസ്റ്ററുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് 506 രൂപയുമാണ് പല വില്ലേജ് ഓഫീസുകളും നിലവില്‍ ഈടാക്കി വരുന്നത്. എന്നാല്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ലഭ്യമാകേണ്ട എല്ലാ രേഖകള്‍ക്കും എ ഫോര്‍ വലിപ്പത്തിലുള്ള പേജ് ഒന്നിന് രണ്ട് രൂപ മാത്രം നല്കിയാല് മതിയാകുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന അദാലത്തില്‍ 10 കേസുകളായിരുന്നു കേട്ടത്. വില്ലേജ് ഓഫീസുകളിലെ പോക്കുവരവ് സംബന്ധിച്ചുള്ളതും പഴയ ഫയലുകള്‍ ഹാജരാക്കാത്തതുമായി ബന്ധപ്പെട്ട കേസുകളായിരുന്നു അദാലത്തില്‍ പരിഗണിച്ചിരുന്നത്.
Post Your Comments