തിരുവനന്തപുരം: പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ സംസ്ഥാനത്തെ തൊഴിൽ സംരംഭങ്ങൾക്ക് ലഭിച്ചത് കോടികൾ. ചെറുകിട-സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കായി കേന്ദ്രത്തിൽ നിന്നും ലഭിച്ചത് 252 കോടി രൂപയാണ്. പതിനായിരത്തിലേറെ പദ്ധതികൾക്കാണ് പണം സബ്സിഡിയായി നൽകിയത്. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ഖാദി ഗ്രാമ വ്യവസായ കമ്മീഷൻ നൽകിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലൂടെ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ 25ലക്ഷം രൂപ വരെ വായ്പ ലഭിക്കും. തിരിച്ചടയ്‌ക്കേണ്ട തുകയില്‍ 35 ശതമാനം വരെ സബ്‌സിഡിയും പദ്ധതിയുടെ പ്രത്യേകതയാണ്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിച്ചാണ് വായ്പ നല്‍കി വരുന്നത്.
പദ്ധതി പ്രകാരം 2016-17 കാലഘട്ടത്തിൽ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതിയിലേക്ക് ലഭിച്ച 3757 അപേക്ഷകളിൽ തെരഞ്ഞെടുക്കപ്പെട്ട 680 ഗുണഭോക്താക്കൾക്കായി 1271 കോടിയാണ് അനുവദിച്ചത്. 2017-18 വർഷത്തിൽ 1263 ഗുണഭോക്താക്കൾക്കായി 2742.63 കോടിയും , 2018-19 കാലയളവിൽ ലഭിച്ച 5934 അപേക്ഷകളിൽ 2448 ഗുണഭോക്താക്കൾക്കായി 5334.36 കോടി രൂപയും അനുവദിച്ചു . 2019-20 വർഷത്തിൽ 2418 അപേക്ഷകർക്ക് 5244.96 കോടി രൂപയും, 2020-21 വർഷത്തിൽ 7996 അപേക്ഷകർക്കായി 5217.66 കോടിയുമാണ് അനുവദിച്ചത്.
Post Your Comments