ചെന്നൈ : ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 35 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കളക്ടറേറ്റ് കെട്ടിടം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. പുതുതായി രൂപീകരിക്കപ്പെട്ട കള്ളക്കുറിച്ചി ജില്ലയിലാണ് ആയിരം കൊല്ലത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം.
അതേ സമയം നിര്‍ദേശം അന്തിമമായി അംഗീകരിക്കപ്പെടുന്നതുവരെ സ്ഥലത്തിന്‍റെ രൂപവും ഭാവവും മാറ്റുന്നതില്‍ നിന്നും സര്‍ക്കാരിനെ വിലക്കുന്ന ഇടക്കാല സ്റ്റേ മാറ്റാന്‍ ഹൈക്കോടതി ബെഞ്ച് വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയും ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അംഗങ്ങളായ ഒന്നാം ബെഞ്ചിന്‍റേതാണ് ഈ വിധി. സാമൂഹ്യപ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹന്‍ നല്‍കിയ പൊതുതാല്‍പ്പര്യ റിട്ട് പെറ്റീഷനിലാണ് ഈ വിധി.
Post Your Comments