തിരുവനന്തപുരം : തൃപ്തിദേശായിയെ മല ചവിട്ടിക്കില്ലെന്ന ദൃഢപ്രതിജ്ഞയുമായി രാഹുല്‍ ഈശ്വര്‍. ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മള് അറുപത് ദിവസം ശബരിമലയ്ക്ക് കാവല്‍ നില്‍ക്കണമെന്നാണ് അയ്യപ്പന്റെ തീരുമാനം. അതുകൊണ്ട് ഭക്തരെല്ലാം നവംബര്‍ 15 മുതല്‍ ശബരിമലയിലുണ്ടാകണം. നമ്മുടെ നെഞ്ചില്‍ ചവിട്ടിയെ തൃപ്തി ദേശായിയെ പോലുള്ള ഫെമിനിച്ചികള്‍ സന്നിധാനത്ത് എത്തൂ, രാഹുല്‍ വിധി വന്ന ശേഷം പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
സുപ്രീം കോടതിയില്‍ നിന്നുമുണ്ടായത് ഭാഗികമായ വിജയമാണെന്ന് രാഹുല്‍ അവകാശപ്പെട്ടു. നവംബര്‍ 15 ന് രാവിലെ 10 മണി മുതല്‍ ഭക്തര്‍ എരുമേലി, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെത്തണമെന്നും രാഹുല്‍ പറയുന്നു.
ഘട്ടം ഘട്ടമായി ഭക്തരെ എത്തിക്കും. തമിഴ്നാട്, തെലുങ്കാന, കര്‍ണാടക, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരേയും ശബരിമലയില്‍ കാവല്‍ നില്‍ക്കാനെത്തിക്കുമെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നു .
Post Your Comments