മെൽബൺ : ആക്രമണം നടക്കുന്നതിനിടയിൽ കയ്യിലിരുന്ന ട്രോളികൊണ്ട് പോലീസിനെ സഹായിച്ച മൈക്കിളിനെ തേടിനടക്കുകയാണ് മെൽബൺ പോലീസ്.സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ മൈക്കിളിനെതേടി അഭിനന്ദനപ്രവാഹവും സമ്മാനവാഗ്ദാനങ്ങളും എത്തി.
മെക്കിള്‍ റോജര്‍ എന്ന ഭവനരഹിതനാണ് കഥയിലെ നായകനായി ഓസ്ട്രേലിയന്‍ ജനതയുടെ സ്നേഹം പിടിച്ചെടുത്തത്.ഹസ്സന് ഖാലിദ് ഷെയിര്‍ അലി എന്നയാളാണ് സെന്‍ട്രല്‍ മെല്‍ബണിലെ തെരുവില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. ഒരാളെ കുത്തിക്കാലപ്പെടുത്തിയ ശേഷം തന്നെ പിടികൂടാന്‍ വന്ന പോലീസുകാര്‍ക്കെതിരെയും ഇയാള്‍ അക്രമം അഴിച്ചുവിട്ടു. ചെറുത്തുനില്ക്കാന് പോലീസുകാര്‍ വളരെയധികം പ്രയാസപ്പെട്ടു. അപ്പോഴാണ് കണ്ടുനിന്ന മെക്കിള്‍ റോജര്‍ ഷോപ്പിംഗ് ട്രോളി ഉപയോഗിച്ച് അക്രമിയെ നേരിടാന്‍ എത്തിയത്.
വളരെനേരം ചെറുത്തുനിന്ന ഇയാളുടെ സമയോചിത ഇടപെടലാണ് പോലീസുകാരുടെ ജീവന് രക്ഷിച്ചത്. സംഭവം കണ്ടുനിന്ന ആരോ വീഡിയോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ മൈക്കിള്‍ റോജറും ട്രാളിയും താരങ്ങളായി.
@abcmelbourne #bourkest source from wechat pic.twitter.com/PiHjr6UzJ1
— windix (@windix) November 9, 2018
Post Your Comments