തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധി അതേപോലെ പ്രാബല്യത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ വ്യക്തമാക്കി. പുനഃപരിശോധന നടത്തിയ കോടതിവിധിയുടെ കോപ്പി കിട്ടിക്കഴിഞ്ഞു. ജനുവരി 22 ന് വീണ്ടും കേസ് പരിഗണിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. 20 വരെയാണ് മണ്ഡലകാലത്തിന്റെ ഭാഗമായുള്ള ശബരിമല സീസണ്‍.ഒരു കാര്യംകൂടി കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട് നേരത്തെയുള്ള തങ്ങളുടെ ഉത്തരവ് സ്റ്റേ ചെയ്യുന്നില്ല എന്ന്. നേരത്തെയുള്ള വിധി എന്താണോ അത് അതേപടി പ്രാബല്യത്തില്‍ നില്‍ക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. 22 നാണ് റിവ്യു കേള്‍ക്കുന്നത്. അതിന്റെ നിയമവശങ്ങള്‍ എന്തൊക്കെയെന്ന് ബന്ധപ്പെട്ടവരോട് ചോദിക്കട്ടെ. 10 നും 50 നും മദ്ധ്യെ പ്രായമുള്ളവര്‍ക്ക് ശബരിമലയില്‍ പോകാമെന്നാണല്ലോ നേരത്തെയുള്ള നിലപാട്.ആ നിലപാട് സ്റ്റേ ചെയ്യുന്നില്ല എന്നാണല്ലോ വ്യക്തമാക്കുന്നത്.ആ പറഞ്ഞതിന് മറ്റെന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് നിയമവിദഗ്‌ദ്ധരുമായി ആലോചിക്കട്ടെ.ഞാന്‍ മനസിലാക്കുന്നത് അങ്ങനെയാണെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments