റായ്പൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും വലിയ തടസമായി നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്ശിക്കുന്നുവെന്നുും അദ്ദേഹഹം ചൂണ്ടിക്കാട്ടി.
ചത്തീസ്ഗഡിലെ ദര്‍ഗ് ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനം കാപട്യമാണെന്നും അയോദ്ധ്യ തര്‍ക്ക ഭൂമികേസില്‍ വാദം കേള്‍ക്കുന്നത് 2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീട്ടിവക്കാന്‍ ഒരു വശത്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബില്‍ ഹര്‍ജി സമര്‍പ്പിച്ചത് രാമക്ഷേത്രം പണിയുന്നതില്‍ കാലതാമസം വരുത്തുവാനാണെന്നും അദ്ദേഹം ആരോപിച്ചു. അയോദ്ധ്യ തര്‍ക്ക ഭൂമികേസില്‍ വാദം കേള്‍ക്കുന്നത് 2019 ലോക്സഭ തെരഞ്ഞെടുപ്പ് വരെ നീട്ടിവക്കാന്‍ ഒരു വശത്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബില്‍ ഹര്‍ജി സമര്‍പ്പിച്ചു. രാമക്ഷേത്രം പണിയുന്നതില്‍ കാലതാമസം വരുത്തുവാനാണിത്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി രാഹുല്‍ ഗാന്ധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക സാഹോദര്യത്തിന് അടിത്തറ പാകിയത് ഹിന്ദുക്കളാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്നത് രാജ്യത്തെ 132 കോടി ജനങ്ങളെ അപമാനിക്കുന്നതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഹിന്ദുക്കളെ തീവ്രവാദികളെന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പക്കാറുള്ളതെന്നും തീവ്രവാദ സംഘടനയായ ലക്ഷകര്‍ ഇ ത്വയ്ബയില്‍ നിന്നല്ല മറിച്ച് ഹിന്ദുക്കളില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നാണ് അമേരിക്കന്‍ അംബാസിഡറോട് രാഹുല്‍ ഗാന്ധി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോദ്ധ്യ കേസില്‍ അതിവേഗ ഹിയറിംഗ് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. അയോധ്യ ഭൂമി തര്‍ക്ക കേസ് ജനുവരി ആദ്യവാരം പരിഗണിക്കാന്‍ നേരത്തേ സുപ്രീം കോടതി മാറ്റിവച്ചിരുന്നു. എന്നാല്‍ അതിനുമുമ്പ് കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് തള്ളിയത്. മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുടെ ബഞ്ചായിരുന്നു അയോധ്യ കേസ് പരിഗണിച്ചിരുന്നത്. ദീപക് മിശ്ര വിരമിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്വന്തം ബഞ്ചിലേക്ക് കേസ് മാറ്റിയത്. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post Your Comments