പത്തനംതിട്ട: കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് അനുമതിയില്ല. ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, തന്ത്രി, പന്തളം രാജ കുടുംബാംഗം തുടങ്ങി അഞ്ചുപേര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അനുമതിയാണ് നിഷേധിച്ചത്. ഇവരുടെ നടപടി കോടതിയലക്ഷ്യമല്ല. ക്രിയാത്മക വിമര്‍ശനം മാത്രമാണ് ഇവര്‍ നടത്തിയിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസഥാനത്തില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനാകില്ല.
അവ പരിഗണിച്ചാല്‍ പോലും കോടതി അലക്ഷ്യമാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി വാങ്ങണം. അറ്റോര്‍ണി ജനറലിനാണ് ആദ്യം അപേക്ഷയുടെ പകര്‍പ്പ് നല്‍കിയത്. എന്നാല്‍ ഇതില്‍ നിന്ന് പിന്‍മാറിയ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അപേക്ഷയില്‍ നടപടിയെടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഏല്‍പ്പിക്കുകയായിരുന്നു.
ശബരിമല കേസിലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ സംസാരിക്കുകയും സുപ്രീംകോടതിയ്ക്ക് എതിരെ പരസ്യമായി പ്രസംഗിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വര്‍ഷ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
Post Your Comments