ദില്ലി: ജിയോ ബേബി സംവിധാനം ചെയ്ത ചലച്ചിത്രം ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ അതിന്‍റെ ഒടിടി റിലീസിന് ശേഷം വലിയ തോതിലുള്ള പ്രേക്ഷക ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. ഈ ചിത്രത്തിൽ ഉള്ള ചില രംഗങ്ങളെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉണ്ടായത്. ശബരിമല ആചാരങ്ങളെയും വിശ്വാസങ്ങളെയും ഇതിൽ പരോക്ഷമായി വിമർശിച്ചിരുന്നു. ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ശബരിമല വിധി പറഞ്ഞ ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് ചന്ദ്രചൂഢ് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ സിനിമയെ കുറിച്ച് അഭിപ്രായവുമായി രംഗത്തെത്തിയത് കൂടുതൽ വിമർശനങ്ങൾക്ക് വഴിവെച്ചു.
ഇതൊരോർമപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓർമപ്പെടുത്തൽ… ഏറ്റവും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിലാണ്.”എന്ന് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടുന്നു. സിനിമയുടെ രണ്ടാം പകുതിയിൽ വീട്ടിലെ പുരുഷൻമാർ ഒരു തീർത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്.
ഒപ്പം കൃതജ്ഞതാരഹിതമായ ഗാർഹിക, പാചക ജോലികളിലേക്ക് നിർബന്ധപൂർവം നിയുക്തയാക്കപ്പെടുന്ന വധുവിന്റെ പിരിമുറുക്കങ്ങൾ, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തെരഞ്ഞെടുക്കുന്നതിൽ നിന്ന് അവൾ നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവൾ നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും. സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായ ഈ സ്ത്രീയുടെ ജീവിതയാഥാർത്ഥ്യം ചേർത്തുവയ്ക്കുന്നു.
തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവൾ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടുപോകുന്ന സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ” ഇങ്ങനെയാണ് ചന്ദ്രചൂഡ് വീഡിയോയിൽ പറയുന്നത്. നിയമരംഗത്തെ കൂട്ടായ്മയായ സിഇഡിഎയുടെ ഉദ്ഘാടനം നടത്തിയ ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംബന്ധിച്ച തന്‍റെ അഭിപ്രായം പറഞ്ഞത്.
ഇതിന്‍റെ വീഡിയോ നിയമകാര്യ വാര്‍ത്ത സൈറ്റ് ലൈവ് ലോ മാനേജിംഗ് എഡിറ്റര്‍ മനു സെബാസ്റ്റ്യന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. സുപ്രീം കോടതി വിധിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണ് ഈ അഭിപ്രായ പ്രകടണമെന്നാണ് പലരുടെയും അഭിപ്രായം.
Supreme Court judge Justice Chandrachud says he watched the Malayalam movie “The Great Indian Kitchen” and says it “poignantly engaged” with the issues raised in Sabarimala judgment and juxtaposed the case with the struggles of a woman whose existence was reduced to her gender. https://t.co/P5fmnKGxPL
— Manu Sebastian (@manuvichar) April 14, 2021
Post Your Comments