Latest NewsIndia

രാജ്യത്തെ എല്ലാ കണ്ണുകളും ഛത്തീസ്ഗഡിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ഡല്‍ഹി: ഛത്തീസ്ഗഡിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ തെക്കന്‍ ജില്ലകളിലെ 18 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതാണ് ഛത്തീസ്ഗഡിലേത്. മുഖ്യമന്ത്രി രമണ്‍സിങ് ഉള്‍പ്പെടെ 190 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രണ്ടാംഘട്ടമായി 20ന് 72 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും.

അതേസമയം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഭീഷണിയുമായി മാവോയിസ്റ്റുകള്‍ ശക്തമായി രംഗത്തുണ്ട്. രണ്ടാഴ്ചയ്ക്കിടെ സൈനികരുള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു. ഛത്തീസ്ഗഡിലെ 18 മണ്ഡലങ്ങളുടെയും ആകെ വിസ്തീര്‍ണം കേരളത്തേക്കാള്‍ വലുതാണ്. ഒന്നാം ഘട്ട രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങള്‍ തമ്മില്‍ ഏകദേശം 10,000 ചതുരശ്ര കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്.

ആദ്യ ഘട്ടത്തില്‍ 18 ഇടങ്ങളിലുമായി 31.79 ലക്ഷം വോട്ടര്‍മാരാണ് ജനവിധി രേഖപ്പെടുത്തുക. മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. രാജ്‌നന്ദ്ഗാവിലാണു രമണ്‍ സിംഗ് മത്സരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ അനന്തരവള്‍ കരുണാ ശുക്ലയാണു രാജ്‌നന്ദ്ഗാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നു തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളില്‍ 12 എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button