ഇംഗ്ലണ്ട് : നെയില്‍ പോളിഷ് നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന റിമൂവറിന് തീ പിടിച്ച് പത്തൊമ്പതുകാരിയക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്ലെന്‍ഫീല്‍ഡ് സ്വദേശിനിയായ മായ എഡ്വേര്‍ഡ്‌സ്(19) എന്ന കൗമാരക്കാരിക്കാണ് പൊള്ളലേറ്റത്. റിമൂവര്‍ ഉപയോഗിക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന മെഴുകുതിരിയില്‍ നിന്ന് തീ പടരുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് റിമൂവര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ മുറിയിലാകെ തീ പടരുകയും ചെയ്തു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മയാണ് മായയുടെ ജീവന്‍ രക്ഷിച്ചത്. തനിക്കുണ്ടായ അനുഭവം മായ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും എല്ലാവര്‍ക്കും മുന്നറിയിപ്പ് കൊടുക്കയും ചെയ്തിട്ടുണ്ട്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. നെയില്‍ പൊളീഷ് റിമൂവറില്‍ ഉപയോഗിച്ചിരുന്ന അസറ്റോണ്‍ എന്ന രാസ പദാര്‍ത്ഥമാണ് തീപിടിക്കാന്‍ കാരണമായത്.
Post Your Comments