
പാലക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്.
ഒറ്റപ്പാലത്ത് പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം. ഒറ്റപ്പാലത്ത് നിന്ന് ഷാജഹാൻ പാലപ്പുറത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. ചൊവ്വാഴ്ച രജിസ്ട്രേഷൻ കഴിഞ്ഞ വണ്ടി ബുധനാഴ്ചയാണ് പുറത്തിറക്കിയിരുന്നത്.
Read Also : പി.സി ജോർജ് ഇന്ന് ജയിലിൽ തന്നെ: ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments