![](/wp-content/uploads/2022/08/teenager.jpg)
വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൗമാരക്കാരൻ പിടിയിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിലി (19)നെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ക്രമസമാധാന നില മെച്ചപ്പെട്ടു: ആഭ്യന്തര മന്ത്രാലയം
16കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിയുടെ പരാതിയിൽ തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജുവും സംഘവുമാണ് റാസിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments