ചെന്നൈ: ഇളയ ദളപതി വിജയ് നായകനായി എത്തിയ സര്‍ക്കാരിലെ രംഗങ്ങൾ നീക്കം ചെയ്‌തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എഐഎഡിഎംകെ സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ നശിപ്പിച്ചാണ് ആരാധകർ പ്രതിഷേധിക്കുന്നത്. വീട്ടുപകരണങ്ങളും ഇലക്ടട്രോണിക്‌സ് ഉപകരണങ്ങളും നശിപ്പിക്കുന്നതിന്റെ വീഡിയോ ആരാധകർ തന്നെയാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇത് നീക്കം ചെയ്‌തതിനാണ് ആരാധകരുടെ പ്രതിഷേധം.
ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയേയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് എഐഎഡിഎംകെയാണ് രംഗത്തുവന്നത്. കൂടാതെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ബാനറുകൾ നശിപ്പിക്കുകയും ചെയ്‌തിരുന്നു.
Post Your Comments