തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് അഴിമതി നടത്താനല്ല ലൈസൻസ് സർക്കാർ നൽകിയിട്ടുണ്ടെന്നും അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അഴിമതി ആരോപണത്തെ തുടര്‍ന്നു പുറത്തുപോയ ഇ.പി. ജയരാജനെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവന്നതോടെ എല്ലാ മന്ത്രിമാര്‍ക്കും അഴിമതി നടത്താന്‍ ലൈസന്‍സ് ലഭിച്ചു. മന്ത്രി കെ.ടി. ജലീല്‍ ബന്ധുവിനെ വീട്ടില്‍നിന്നു വിളിച്ചുവരുത്തിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഇങ്ങനെ സംസ്ഥാനത്ത് നിയമനം നടത്താന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
അഴിമതി വിരുദ്ധ സര്‍ക്കാരാണ് ഇതെന്നാണല്ലോ മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. അങ്ങനെയെങ്കില്‍ ജലീലിനെ സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാവണം. ജലീല്‍ നിയമിച്ച അദീബിന്റെ ഡിഗ്രിക്ക് അംഗീകാരമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments