തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെ വിമർശിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. സര്‍ക്കാര്‍ അയ്യപ്പനെ കാണുന്നത് ഒരു കറവ പശുവിനെ പോലെയാണെന്നും അതുകൊണ്ടാണ് ആചാരാനുഷ്‌ഠാനങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് സര്‍ക്കാരും ദേവസ്വം ബോര്‍ഡ് മുന്നോട്ടു പോകുന്നതെന്ന് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ അവകാശത്തെ പറ്റി ബോര്‍ഡിന് തന്നെ മനസിലാകുന്നില്ല. ഇപ്പോഴത്തെ പ്രസിഡന്റ് പദ്‌മകുമാര്‍ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായാണ് പ്രവര്‍ത്തിക്കുന്നത്. വേലിതന്നെ വിളവു തിന്നുന്ന കാഴ്‌ചയാണ് ബോര്‍ഡില്‍ കാണാന്‍ കഴിയുന്നത്.
ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങളെയെല്ലാം അനുസരിക്കുന്നതിന് പ്രസിഡന്റായാലും മന്ത്രിയായാലും ബാധ്യസ്ഥനാണ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ഇറങ്ങിയത് ബോര്‍ഡ് മെമ്പറായിരിക്കുന്ന ശങ്കര്‍ദാസാണ്. ക്ഷേത്ര ആചാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ ഈ സമീപനം നന്നല്ലെന്നും പ്രയാര്‍ പറഞ്ഞു.
Leave a Comment